Sign In
Cart
0
Toggle navigation
Home
About Us
Research Centre
The Group
LIREP
Contact Us
Home
Products
Sancharam Vol- 5
Product Type
Educational Journals
Additional Books
Multimedia Products
General Books
View larger
Sancharam Vol- 5
സാധാരണക്കാരായ മലയാളികള്‍ ലോകത്തെ ആസ്വദിക്കാന്‍ ശീലിച്ചത് സഞ്ചാരത്തിലൂടെയാണ്. ജീവിതത്തിലൊരിക്കലും നേരില്‍ സന്ദര്‍ശിക്കാന്‍ സാധ്യതയില്ലാത്ത എത്രയോ ദേശങ്ങള്‍. അവിടങ്ങളിലെ അത്ഭുതമുണര്‍ത്തുന്ന കാഴ്ചകള്‍. അസുലഭമായ അറിവുകള്‍. ലോകാവബോധത്തിന്റെ പുതിയ തലങ്ങളിലേക്കാണ് സഞ്ചാരം ഓരോ പ്രേക്ഷകനേയും കൊണ്ടുപോകുന്നത്. ദീര്‍ഘമായ യാത്രകള്‍ക്കും; ആ യാത്രകളിലെ അറിവുകള്‍ സ്വന്തം നാട്ടുകാര്‍ക്ക് പകര്‍ന്നു നല്കുന്നതിനുമായി ജീവിതം സമര്‍പ്പിച്ച സന്തോഷ് ജോര്‍ജ് കുളങ്ങര സമഗ്രതയോടെ തയാറാക്കുന്ന സഞ്ചാരത്തിന്റെ ഡിവിഡികള്‍ ഓരോ വീടിനും വിദ്യാലയത്തിനും വ്യക്തിക്കും അമൂല്യമായ സ്വത്തുതന്നെയാണ്. പതിനഞ്ചിലേറെ രാജ്യങ്ങളുടെ വിപുലമായ കാഴ്ചകള്‍. ഈ വോള്യത്തില്‍ ഉള്‍പ്പെടുന്നു. റഷ്യ: മോസ്കോ നഗരത്തിലെ ചരിത്രപ്രസിദ്ധമായ റെഡ് സ്ക്വയര്‍, അവിടത്തെ ഗാര്‍ഡുകളുടെ ചെയ്ഞ്ചിംഗ് പരേഡ്. സെന്റ് ബേസില്‍സ് കത്തീഡ്രല്‍, റഷ്യന്‍ മഹാകവി അലക്സാണ്ടര്‍ പുഷ്കിന്റെ ഭവനം, മൂവായിരത്തിലധികം സിനിമകള്‍ പിറന്ന മോസ്കോ ഫിലിം സ്റ്റുഡിയോ, മോസ്ക്വാനദിയിലൂടെയുള്ള ബോട്ടുയാത്ര, സെന്റ് പീറ്റേഴ്സ് ബര്‍ഗ്, വിന്റര്‍ പാലസ് എന്നിങ്ങനെ നിരവധിയായ കാഴ്ചകള്‍... ലാത്വിയ: ബാള്‍ട്ടിക് രാജ്യമായ ലാത്വിയയുടെ തലസ്ഥാനമായ റീഗയിലെ അനവധിയായ അത്ഭുതക്കാഴ്ചകള്‍. സിഗുള്ഡ നഗരം. തുറൈദ, ക്രിമുള്ഡ തുടങ്ങിയ മധ്യകാല കാസിലുകള്‍... എസ്റ്റോണിയ: മറ്റൊരു ബാള്‍ട്ടിക് രാജ്യമായ എസ്റ്റോണിയയുടെ അസുലഭകാഴ്ചകള്‍ ഈ വോള്യത്തിലുള്പ്പെടുന്നു. തലസ്ഥാനവും കോട്ടനഗരവുമായ ടാലിന്‍, പാള്‍ഡിസ്കി എന്ന പ്രേതനഗരവുമെല്ലാം അതിലുണ്ട്. ലിത്വാനിയ: പഴയ സോവിയറ്റ് രാജ്യമായ ലിത്വാനിയയുടെ വില്‍നിയസ് എന്ന സുന്ദര തലസ്ഥാനം. പഴയനഗരത്തിലെ ചരിത്രക്കാഴ്ചകള്‍. സോവിയറ്റ് രഹസ്യപ്പൊലീസായിരുന്ന കെ.ജി.ബിയുടെ തടവറകള്‍. ട്രക്കായ് കാസില്‍ പോലുള്ള പഴയകാല മഹാനിര്‍മ്മിതികള്‍. പോളണ്ട്: പോളണ്ടിലെ വാഴ്സോ, ക്രാക്കോവ് തുടങ്ങിയ നഗരങ്ങളുടെ കാഴ്ചകള്‍ ആരെയും അതിശയിപ്പിക്കും. പാലസ് ഓണ്‍ വാട്ടര്‍, വേവല്‍ കാസില്‍ തുടങ്ങി, രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികള്‍ ജൂതന്മാരെ കൂട്ടക്കൊല ചെയ്ത ഘൊട്ടോകള് വരെ അതിലുണ്ട്. സിറിയ: ആഭ്യന്തര കലാപത്തില്‍ തകര്‍ന്നടിയുന്നതിനുമുമ്പത്തെ സിറിയയെ ഇതില്‍ കാണാം. ചരിത്രമുറങ്ങുന്ന ദമാസ്കസ്. അവിടത്തെ വര്‍ത്തമാനകാല ജീവിതം. പാല്‍മിറ എന്ന പുരാതന നഗരം. ക്ഷേത്രങ്ങള്‍. മരുഭൂമിയിലെ ബദുക്കളുടെ ജീവിതം. അങ്ങനെ നിരവധിയുണ്ട് കാഴ്ചകള്‍. ബഹ്റിന്: ചരിത്രമേറെയുള്ള ബഹ്റിലെ സാധാരണക്കാര്‍ വസിക്കുന്ന ഗ്രാമങ്ങള്‍ മുതല്‍ എണ്ണക്കിണറുകളും ആധുനിക ക്രോസ്വേയും ഇന്നത്തെ നൈറ്റ് ലൈഫുമുള്‍പ്പെടെ നിരവധിയായ കാഴ്ചകള്‍ ഇതിലുണ്ട്. ചിലി: ലാറ്റിനമേരിക്കന്‍ രാജ്യമായ ചിലിയെ ഈ വോള്യത്തില്‍ അടുത്തറിയാം. പ്യൂണ്ടാറിനാസ്, സാന്റിയാഗോ, വാല്‍പറൈസോ തുടങ്ങി നിരവധി പ്രദേശങ്ങളിലൂടെ; അതിശയിപ്പിക്കുന്ന ചിലിയന്‍ അറിവുകളിലൂടെ സഞ്ചാരം കടന്നുപോകുന്നു. അര്‍ജന്റീന: പ്രത്യേകമായൊരു ജീവിതം പുലരുന്ന അര്‍ജന്റീന. ബ്യൂണസ് അയേഴ്സ് നഗരത്തിലെ ഒരു പരേഡില്‍ നിന്നുതന്നെ അത് കണ്ടറിയാം. പരാനാനദിയിലൂടെയുള്ള ബോട്ടുയാത്രയും ഗ്രാമത്തിലെ കാര്‍ഷിക ജീവിതവും സാന്‍ ഇസിദ്രോ, ടിഗര്‍ തുടങ്ങിയ സവിശേഷ പട്ടണങ്ങളുമെല്ലാം ഈ സഞ്ചാരത്തിലുണ്ട്. ബ്രസീല്‍: ബ്രസീലിന്റെ മഹാനഗരമായ റിയോ ഡി ജനീറോ, കൊര്‍കോവാഡോ പര്‍വത മുകളിലെ ക്രൈസ്റ്റ് ദ റഡീമര്‍ പ്രതിമ. കോപ കബാന പോലുള്ള സുന്ദരബീച്ചുകള്. ലോകപ്രശസ്തമായ മാറക്കാന സ്റ്റേഡിയം. കാഴ്ചകള്‍ ഏറെ. കംബോഡിയ: പുരാക്ഷേത്രങ്ങളുടെയും സവിശേഷ സംസ്കാരത്തിന്റെയും നാടായ കംബോഡിയയിലെ ദീര്ഘയാത്രകള് ഈ വോള്യത്തില്‍ ഉള്‍പ്പെടുന്നു. അങ്കോര്ക്ഷേത്രം, നോംപെന്‍ നഗരത്തിലെ വിവിധങ്ങളായ കാഴ്ചകള്‍. പോള്‍പോര്‍ട്ട് എന്ന ഭരണാധികാരിയുടെ കാലത്തു നടന്ന കൂട്ടക്കൊലകളുടെ കഥപറയുന്ന ജയിലുകളും കില്ലിംഗ് ഫീല്‍ഡുകളുമെല്ലാം പ്രേക്ഷകരെ വിസ്മയിപ്പിക്കും. കരീബിയന്‍ ദ്വീപ്രാഷ്ട്രങ്ങള്: ഒരു ഉല്ലാസകപ്പലില്‍ കരീബിയന്‍ കടലിലൂടെയുള്ള ദീര്‍ഘമായ യാത്രയില്‍ വ്യത്യസ്ത സംസ്കാരം പുലരുന്ന കരീബിയന്‍ രാഷ്ട്രങ്ങളിലൂടെയും ദ്വീപുകളിലൂടെയും കടന്നുപോകുന്നത് വേറിട്ടൊരനുഭവമാണ്. ബ്രിട്ടന്റെ അധീനതയിലുള്ള കെയ്മാന്‍, ഹോണ്ടുറാസ് എന്ന കൊച്ചു രാജ്യം, മറ്റൊരു ദ്വീപുരാഷ്ട്രമായ ബെലീസ്, മെക്സിക്കോയുടെ ഭാഗമായ ടുളും, കൊസുമല്‍ എന്നിങ്ങനെ പലനാടുകള്‍ ഈ സഞ്ചാരത്തില്‍ കാണാം.
More details
20
DVDs
3500
Quantity:
Agency Code (For agents only)
Product Description

Close