മൊബൈല്‍ ഫോണ്‍ ഇനി കുട്ടികളുടെ ശത്രുവല്ല

ഒരു കൈയില്‍ ലേബര്‍ ഇന്‍ഡ്യയും മറുകൈയില്‍ മൊബൈല്‍ ഫോണുമായി ഇനി പഠനം രസകരമാക്കാം. ആവേശകരമാക്കാം. ലേബര്‍ ഇന്‍ഡ്യ ഒരു മള്‍ട്ടിമീഡിയ വിദ്യാഭ്യാസ മാസികയായി മാറിയിരിക്കുന്നു. വിദഗ്ധാധ്യാപകര്‍ തയാറാക്കുന്ന പാഠഭാഗവിശകലനങ്ങള്‍, മാതൃകാചോദ്യോത്തരങ്ങള്‍ എന്നിവയെല്ലാം മുന്‍പെന്നപോലെ ലേബര്‍ ഇന്‍ഡ്യ മാസികയില്‍ ഉണ്ടാവും. ഒപ്പം ആ പാഠങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍, ആനിമേഷനുകള്‍ പ്രഗത്ഭരുടെ അഭിമുഖങ്ങള്‍, കവിതകള്‍, ഗാനങ്ങള്‍ എന്നിവയെല്ലാം മൊബൈല്‍ ഫോണില്‍ ആസ്വദിച്ച് പഠിക്കാം. അവയാകട്ടെ ലേബര്‍ ഇന്‍ഡ്യയുടെ വിദഗ്ധസമിതി കുട്ടികള്‍ക്കായി തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച വീഡിയോകളാണ്. അനാവശ്യമായതൊന്നും കുട്ടികള്‍ കാണുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. കടുകട്ടിയായ ശാസ്ത്രവിഷയങ്ങള്‍ ലളിതമായ വീഡിയോകളായും ആനിമേഷനുകളായും കണ്ടു പഠിക്കാം. ചരിത്രവും ഭൂമിശാസ്ത്രവും ദൃശ്യങ്ങളും ശബ്ദങ്ങളും അനുഭവിച്ച്, രസിച്ച്, പഠിക്കാം. കവിതകള്‍ ഈണത്തില്‍ കേള്‍ക്കാം. കണക്കിന്റെ വിരസമായ സിദ്ധാന്തങ്ങള്‍പോലും ലളിതമായ വീഡിയോകളിലൂടെ ഇനി രസകരമാകും. അക്ഷരങ്ങളുടെയും അക്കങ്ങളുടെയും മാത്രം ലോകത്തുനിന്ന് ദൃശ്യവിസ്മയങ്ങളുടെ ലോകത്തേക്കുള്ള ലേബര്‍ ഇന്‍ഡ്യയുടെ മാറ്റം നിങ്ങള്‍ക്ക് ഇഷ്ടപ്പെടും,തീര്‍ച്ച. സഫാരി ടി.വിയുടെ ശേഖരത്തിലെ അമൂല്യദൃശ്യങ്ങളും ലേബര്‍ ഇന്‍ഡ്യയിലൂടെ ലഭിക്കും. മോട്ടിവേഷണല്‍ പ്രഭാഷണങ്ങള്‍, അഭിമുഖങ്ങള്‍, യാത്രാവിവരണങ്ങള്‍ എല്ലാം ഇനി ഓഡിയോ വിഷ്വലുകള്‍ ആയി ലേബര്‍ ഇന്‍ഡ്യയില്‍. ഓരോ പാഠഭാഗത്തിനുമൊപ്പം നല്‍കിയിരിക്കുന്ന QR Code നിങ്ങളുടെ മൊബൈലില്‍ സ്‌കാന്‍ ചെയ്യൂ. ഉടന്‍ ആ പാഠഭാഗത്തിന്റെ ദൃശ്യാവതരണം നിങ്ങളുടെ മൊബൈലില്‍ തെളിയും. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ മാതാപിതാക്കളുടെയോ അധ്യാപകരുടെയോ മേല്‍നോട്ടം ഞങ്ങള്‍ നിര്‍ദേശിക്കുന്നു. ഇനി പഠനം ഒരു ആഘോഷമാക്കാം. അതെ, അറിവിന്റെ ആഘോഷം.